വാടാനപ്പിള്ളി: എങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ഉപദേവതയായ ശ്രീ ദുർഗ്ഗാദേവിയുടെ പുന:പ്രതിഷ്ഠാ മഹോത്സവം അഞ്ചിന് നടക്കും. അന്നദാന മണ്ഡപത്തിലേക്കുള്ള മേശ കസേര സമർപ്പണവും ഉണ്ടാകും. പ്രതിഷ്ഠയുടെ ഭാഗമായി നാലിന് വൈകീട്ട് ആറിന് ശുദ്ധി , അഞ്ചിന് രാവിലെ 6.30 നും 7 നും മദ്ധ്യേ പ്രതിഷ്ഠാകർമ്മവും നടക്കും. തുടർന്ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം, മേളം, അന്നദാനം. അന്നദാന മണ്ഡപത്തിലെക്ക് മേശയും കസേരയും നൽകിയ ഡോ. രാമചന്ദ്രൻ, ഡോ. സുജാത രാമചന്ദ്രൻ എന്നിവരെ ചിത്രകാരൻ ഡാവിഞ്ചി സുരേഷും ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരിയും ചേർന്ന് ആദരിക്കും. പ്രസാദ ഊട്ടും ഉണ്ടായിരിക്കും.