ഗുരുവായൂർ: കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി. മുരളീധരൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്ര ദർശനം. ക്ഷേത്രം സോപാനപ്പടിയിൽ കാണിക്ക അർപ്പിച്ചായിരുന്നു ദർശനം. ദർശനത്തിന് ശേഷം കദളിപ്പഴം കൊണ്ട് തുലാഭാരവും നടത്തി. 71 കിലോ കദളിപ്പഴം ഇതിനായി ഉപയോഗിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു, ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ മന്ത്രിയെ അനുഗമിച്ചു. ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ് സ്വീകരിച്ചു.