കാഞ്ഞാണി : മണലൂർ പഞ്ചായത്ത് വടക്കേ കാരമുക്ക് തേജസ് ചാരിറ്റബിൾ സൊസൈറ്റിയും നെഹ്‌റു യുവ കേന്ദ്രയും സഹകരിച്ച് നടത്തുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങി നേത്രദാനത്തെ കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ പ്രചാരണം നടത്തി. നേത്രദാന സദസും നടത്തി. വാർഡ് മെമ്പർ സമ്മതപത്രം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മോഹനൻ ഏറാട്ട് അദ്ധ്യക്ഷത വഹിച്ചു. ബെന്നി പി.ജെ, സജീവൻ കാരമുക്ക്, നെഹ്‌റു യുവകേന്ദ്ര കോർഡിനേറ്റർ ഹാരോൾഡ് മൈക്കിൾ, ഗ്ലാഡ് വിനോ, നിധിൻ ടി.ആർ തുടങ്ങിയവർ സംസാരിച്ചു.