തൃശൂർ : മൈനർ റോഡ് എസ്.എൻ.ഡി.പി ശാഖയിലെ ഗുരുമന്ദിരത്തിലെ ഗുരുദേവന്റെ ഫോട്ടോ പതിച്ച ബോർഡും ജയന്തിയോടനുബന്ധിച്ചു വച്ച ബോർഡും തകർത്തു. 2003 മുതൽ ശ്രീനാരായണ ഗുരുമന്ദിരത്തിൽ ശാഖ പ്രവർത്തിച്ചു വരുന്നു. ഗുരുജയന്തിയോടനുബന്ധിച്ചു പതാക ദിനത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ഗുരുമന്ദിരത്തിന് ഉള്ളിൽ കയറിയാണ് ഇവ നശിപ്പിച്ചത്. ഒരാഴ്ച്ച മുമ്പും ബോർഡ് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഒല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ചിലരെ താക്കീത് ചെയ്‌തെന്ന് ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റിയിൽ കൂടുതൽ സ്ത്രീകളാണെന്നും ഇവരെ കാണുമ്പോൾ ചിലർ അസഭ്യം പറയുക പതിവാണെന്നും ഭാരവാഹികൾ പറഞ്ഞു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയിട്ടുണ്ട്.