കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ പ്രസിഡന്റായി എൻ.വൈ അരുൺ തിരഞ്ഞെടുക്കപ്പെട്ടു. എ.എസ്. ദിനകരൻ (വൈസ് പ്രസിഡന്റ്), പി.ഡി ഉണ്ണിക്കൃഷ്ണൻ (ട്രഷറർ), ടി.എസ്. സജീവൻ, ഷീല ശശാങ്കൻ, വി.ബി ശശീന്ദ്രൻ, കെ.പി ഉണ്ണിക്കൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സമാജം പ്രസിഡന്റായിരുന്ന ടി.എ. ഗിരീഷ് കുമാറിന്റെ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന അരുൺ സമാജത്തിന്റെ താത്കാലിക പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
നിലവിലെ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പു നടന്നത്. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിലർ കൂടിയാണ്, മേത്തല നെല്ലിപ്പറമ്പത്ത് കുടുംബാംഗമായ അരുൺ. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. വാർഷിക പൊതുയോഗത്തിൽ എൻ. വൈ അരുൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബി സിനി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉമേഷ് ചള്ളിയിൽ, സി.കെ നാരായണൻകുട്ടി ശാന്തികൾ, പി. കെ ജയാനന്ദൻ മാസ്റ്റർ, നഗരസഭ കൗൺസിലർ ടി.എസ്. സജീവൻ, രമേശൻ മാസ്റ്റർ, സി.കെ ശശി തുടങ്ങിയവർ പ്രസംഗിച്ചു...