പാവറട്ടി: ഗുരുവായൂർ ഡിപ്പോയിൽ നിന്നും നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ പുനരാരംഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് രാവിലെ എട്ടിന് കായംകുളം, പാങ്ങ്, പാവറട്ടി, തൃശൂർ വഴിയുള്ളതും 8.45ന് കായംകുളം വാടാനപ്പിള്ളി, കാഞ്ഞാണി, തൃശൂർ വഴിയുള്ളതുമായ രണ്ടു ഷെഡ്യൂളുകൾ സെപ്തംബർ ഒന്നു മുതൽ പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചത്. കെ.എസ്.ആർ ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടറുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ് ലഭിച്ചത്. ചരിത്രത്തിലാദ്യമായി കർക്കടക മാസത്തിൽ നാലമ്പല ദർശനത്തിന് വണ്ടിയനുവദിച്ചതും എം.എൽ.എയുടെ പരിശ്രമഫലമായാണ്. സർവീസുകൾ നിറുത്തലാക്കിയതിനെതിരെ മുല്ലശ്ശേരി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തിയിരുന്നു.