തൃശൂർ: അങ്കമാലിയുടെ വികസന നായകനും വ്യവസായിയുമായ ഇടച്ചേരിയിൽ വർക്കി ഫിലിപ്പ് (82) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവായ വർക്കി 30 വർഷം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഐ ബാങ്ക് അസോസിയേഷൻ സ്ഥാപകൻ, മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, അങ്കമാലി മുൻസിപ്പൽ കൗൺസിലർ, ജനതപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, ആം റെസ് ലിംഗ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വെട്ടിക്കലിലുള്ള വസതിയിൽ എത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് അങ്കമാലി ക്രിസ്ത്യൻ ബ്രദറൻ പള്ളിയിൽ. കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: ചിന്നമ്മ പാളങ്കോട് കുടുംബാംഗമാണ്. മക്കൾ: ഷാജി(ചെന്നൈ), ഫെൻസി (തൃശൂർ), ഷീബ (എറണാകുളം), ഷോംബെ (എറണാകുളം), ഷീന (മൈലപ്ര), മനോജ് (തൃശൂർ), ഷാവോസ്(പാലക്കാട്). മരുമക്കൾ: മേഴ്‌സി, ജോൺസൺ പൊന്മണശ്ശേരി, അനി, ജോർജ്, കോശി മൈലാപ്ര, ജിൻസി, ജെനി.