പാവറട്ടി: മറ്റം സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. സി.ജെ. ആന്റണി, എം.ടി.എ ഡിസൺ, ഇ.എ. ജോസ് മാസ്റ്റർ, പ്രമോദ് കളത്തിൽ, കെ.ജെ. ബിജു, ടി.എൽ. ലോനപ്പൻ, കെ.കെ. വിജയൻ, എ.എസ്. സലിം, അനിതാ ശിവാനന്ദൻ, ജയന്തി ജയശങ്കർ, റൂബി ഫ്രാൻസീസ്, എം.കെ. രാജൻ, കെ.കെ. ഔസേപ്പ് മാസ്റ്റർ എന്നിവരാണ് വിജയിച്ചത്. തുടർന്ന് മറ്റം സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് നൗഷാദ് കണ്ടാണശ്ശേരി നേതൃത്വം നൽകി.