തൃപ്രയാർ: മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലം നിറയും വിനായക ചതുർത്ഥിയും മഹാഗണപതി ഹോമവും നടന്നു. പഴങ്ങാപറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഷീജ കൊടപ്പുള്ളിയുടെ കൃഷിയിടത്തിൽ നിന്നാണ് ഇല്ലം നിറയ്ക്ക് കതിര് കൊണ്ടുവന്നത്. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.