തളിക്കുളം പഞ്ചായത്ത് കുടുംബശ്രീ മാട്രിമോണിയുടെ ഉദ്ഘാടനം ഗീത ഗോപി എം.എൽ.എ നിർവഹിക്കുന്നു.
വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്ത് കുടുംബശ്രീ മാട്രിമോണി ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി. കുടുംബശ്രീ ചെയർപേഴ്‌സൺ അജന്ത ശിവരാമൻ, വൈസ് പ്രസിഡന്റ് എം.കെ ബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.കെ സുഭാഷിതൻ, മെമ്പർമാരായ പ്രമീള സുദർശനൻ, സിന്ധു ഷജിൽ, ഷിഹാബ് പി.എ, ഇ.വി. കൃഷ്ണഘോഷ്, പഞ്ചായത്ത് സെക്രട്ടറി ഉൻമേഷ് തുടങ്ങിയവർ സംസാരിച്ചു.