ചാലക്കുടി: പൊതുപ്രവർത്തകർക്ക് മാതൃകയാണ് ചാലക്കുടി നഗരസഭാ കൗൺസിലിലെ സ്ഥിര സാന്നിദ്ധ്യമായ ഷിബു വാലപ്പൻ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള യൂത്ത് ഗൈഡൻസ് മൂവ്‌മെന്റ് മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ് ചാലക്കുടി നഗരസഭാ കൗൺസിലർ ഷിബു വാലപ്പന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ബെന്നി ബഹന്നാൻ എം.പി അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഫാ. ജോസ് പാലാട്ടി, ടൗൺ ഇമാം ഹുസൈൻ ബാഖവി, മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, അഡ്വ. സേവ്യാർ പാലാട്ടി തുടങ്ങിയവർ മുഖ്യാതിഥിയായി പങ്കെടുക്കും.