മറ്റത്തൂർ: കുഞ്ഞാലിപ്പാറ ക്രഷറിനെതിരെ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ക്രഷറിലേക്ക് പോയ വാഹനം തടഞ്ഞവർക്കെതിരെ കേസെടുത്തു. രണ്ട് വണ്ടി തടഞ്ഞതിന് രണ്ട് കേസെടുത്തതായി വെള്ളിക്കുളങ്ങര പൊലീസ് പറഞ്ഞു. പാലക്കട തങ്ക, കൂവക്കാടൻ ഷിജു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 4 പേർക്കെതിരേയും കേസെടുത്തു. ക്രഷറിന്റെ പ്രവർത്തനം ജിയോളജി വകുപ്പ് തടഞ്ഞിട്ടും ക്രഷർ കമ്പനിയുടെ ലോറികൾ ഇറക്കുന്നത് സമരസമിതി പ്രവർത്തകരെ പ്രകോപിപ്പിച്ച് മനഃപൂർവം കേസിൽ പെടുത്തുകയാണെന്നും സമരസമിതി ആരോപിച്ചു.
പഞ്ചായത്ത് ക്ലിയറിംഗ് കമ്മിറ്റി നടത്തി
മറ്റത്തൂർ: കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ പരാതിയിൽ മറ്റത്തൂർ പഞ്ചായത്ത് സമിതി ക്ലിയറിംഗ് കമ്മിറ്റി നടത്തി. കുഞ്ഞാലിപ്പാറ ക്രഷറിന്റെ പ്രവർത്തനം മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, ജലസ്രോതസ് മലിനമായതും, പരിസ്ഥിതിക്കുണ്ടായ നാശ നഷ്ടങ്ങളും, കൃഷിയിടം മലിനമായതുമായതും, ഭാവിയിൽ സംഭവിക്കാവുന്ന ദുരന്തവും സമരസമിതി നേതാക്കൾ കമ്മിറ്റിയെ ബോധിപ്പിച്ചു. സമരസമിതി ചെയർമാൻ സി.കെ. രഘുനാദ് , ജനറൽ കൺവീനർ രാജ്കുമാർ രഘുനാഥ്, സുമേഷ് .എം, സി.ജി. രാജേഷ്, സുരേന്ദ്രൻ സി.എസ്., അംബിക സുരേന്ദ്രൻ, ജിൻസി മെജോ തുടങ്ങിയവർ പങ്കെടുത്തു. സാധ്യമായ തുടർനടപടി നടപടികൾക്ക് സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.