nehru-trophy-kattur-vall

നെഹ്‌റു ട്രോഫി വള്ളംകളി ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരവിഭാഗത്തിൽ ഒന്നാമതെത്തിയ പാടൂർ യുവജന കലാസമിതി ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ വള്ളം

കാട്ടൂർ: നെഹ്‌റു ട്രോഫി വള്ളംകളി ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരവിഭാഗത്തിൽ പാടൂർ യുവജന കലാസമിതി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പൊഞ്ഞനത്തമ്മ വള്ളത്തിന് ഒന്നാം സ്ഥാനം. കാട്ടൂരിലെയും സമീപ പ്രദേശത്തേയും 13 പേരടക്കം 35 തുഴക്കാരാണ് പങ്കെടുത്തത്. സഹോദരങ്ങളായ പി.ബി. ജയൻ, പി.ബി. ജിജീഷ് എന്നിവർ ആറുമാസം കൊണ്ട് സ്വന്തമായി നിർമ്മിച്ചതാണ് ഈ വള്ളം. 19 ലക്ഷം രൂപ ചെലവാക്കിയാണ് വള്ളം നിർമ്മിച്ചത്. പലപ്പോഴായി മരങ്ങൾ ശേഖരിച്ച് വഞ്ചിപണിക്കായി ആറുമാസത്തോളം എടുത്തു. കഴിഞ്ഞ വർഷത്തെ പ്രളയം മൂലം വള്ളം ഇറക്കാൻ കഴിഞ്ഞില്ല. ഇവരെ കൂടാതെ കാട്ടൂരിൽ നിന്നും ഏഴുപേരും കാറളം, കീഴുപ്പുള്ളിക്കര പ്രദേശത്തെ നാലു പേരുമാണ്. വിനയൻ പാടൂർ, പ്രശാന്ത്, ജിത്ത്‌ലാൽ, നിശാന്ത്, ഷിജോ, ഫ്രാൻസിസ്, പ്രജീഷ്, നീരജ്, നിതീഷ്, ജ്യോതിഷ്, ബിജു എന്നിവരാണ് മറ്റു തുഴക്കാർ.