s-n-d-p
പ്രതിഷേധ പൊതുയോഗം നാട്ടിക എസ് .എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ തഷ്ണാത്ത് ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുന്നു

മണ്ണുത്തി: മണ്ണുത്തി യൂണിയന്റെ കീഴിലുള്ള എസ്.എൻ.ഡി.പി യോഗം മൈനർ റോഡ് ശാഖയ്ക്ക് നേരെ നടന്ന അക്രമത്തിനെതിരെ മണ്ണുത്തി യൂണിയൻ നടത്തിയ യോഗത്തിൽ പ്രതിഷേധം അണപൊട്ടി. ഗുരുദേവന്റെ ജയന്തി ആഘോഷങ്ങൾക്ക് ശാഖാ ഭാരവാഹികളായ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ തോരണങ്ങളും ബോർഡും നശിപ്പിച്ച സംഭവത്തിൽ ശ്രീനാരായണീയരിൽ നിന്ന് മാത്രമല്ല പൊതുസമൂഹത്തിൽ നിന്ന് തന്നെ വലിയ പ്രതിഷധമാണ് ഉയരുന്നത്.

ഈ സാഹചര്യത്തിലാണ് ഇന്നലെ എസ്.എൻ.ഡി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ഥാപിച്ചിരുന്ന ഗുരുദേവന്റെ ബോർഡുകളും കൊടിക്കാലും കൊടികളും നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനവും മുഖ്യപ്രഭാഷണവും യോഗം നാട്ടിക യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് തൃശൂർ റീജ്യൺ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു.

മണ്ണുത്തി യൂണിയൻ ചെയർമാൻ ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ കൺവീനർ ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ സുബ്രഹ്മണ്യൻ പൊന്നൂക്കര, ജനാർദ്ദനൻ പുളിങ്കുഴി, മൈനർ റോഡ് ശാഖാ സെക്രട്ടറി വസുമതി ഹരിദാസ്, പ്രസിഡന്റ് സരസ്വതി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.കെ. മാലതി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ യൂണിയൻ കൗൺസിലർ ചിന്തു ചന്ദ്രൻ നന്ദി പറഞ്ഞു.