പഴുവിൽ ശ്രീകൃഷ്ണ സേവാസമിതി പൊന്നോണ സംഗമം കൊല്ലൂർ മൂകാംബിക ധർമ്മപീഠം സേവകൻ മൈത്രി ഷാജി ഉദ്ഘാടനം ചെയ്യുന്നു.
പഴുവിൽ: ശ്രീകൃഷ്ണ സേവാസമിതി പൊന്നോണ സംഗമം നടത്തി. കൊല്ലൂർ മൂകാംബിക ധർമ്മപീഠം സേവകൻ മൈത്രി ഷാജി ഉദ്ഘാടനം ചെയ്തു. എൻ.ഐ. സുനിൽകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ പഴുവിൽ വെണ്ട്രശ്ശേരി ശിവക്ഷേത്രത്തിലെ മുൻ മേൽശാന്തി ഹരിദാസൻ എമ്പ്രാന്തിരിയെ ആദരിച്ചു. അമ്മമാർക്ക് ഓണപ്പുടവയും അരിയും വിതരണം ചെയ്തു. ടി.ഡി. ഷീബ, പ്രദീപ് കെ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.