പാവാട്ടി: ലോട്ടറി ടിക്കറ്റിന്റെ ജി.എസ്.ടി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) മണലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചിറ്റാട്ടുകരയിൽ ചേർന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 60 വയസ്സിന് മുകളിലുള്ള തൊഴിലാളികളെയും സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ ആദരിച്ചു. എം.കെ. സദാനന്ദൻ അദ്ധ്യക്ഷനായി. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.ആർ. സന്തോഷ്, ബൈജു, സന്തോഷ് എന്നിവർ സംസാരിച്ചു. പി.ജി. സുബിദാസ് സ്വാഗതവും എം.എ. കുമാരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.കെ. സദാനന്ദൻ (പ്രസിഡന്റ്), എം.എ. കുമാരൻ (സെക്രട്ടറി), ടി.എസ്. മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.