nidhin
നിധിൻ

പാവറട്ടി: ഏനാമാവിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏനാമാവ് ആശാരിമൂലക്ക് സമീപം ചേന്ത്ര വീട്ടിൽ സന്തോഷ് മകൻ നിധിൻ (16) ആണ് മരിച്ചത്. ഏനാകുളത്തിന് സമീപമുള്ള പ്ലാവിൻ കൊമ്പിൽ പ്ലാസ്റ്റിക്ക് കയറിൽ തിങ്കളാഴ്ച രാത്രിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പാവറട്ടി പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസക്കാരം നടത്തി.മാതാവ്: സുമന.