മണ്ണംപേട്ട: ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആടുചന്ത നടത്തുന്നു. നാല് പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 20 ആടുകളും ശാസ്ത്രീയമായി നിർമ്മിച്ച കൂടും നൽകുന്ന പദ്ധതിയാണ് ആട് ഗ്രാമം പദ്ധതി. ഇന്ന് രാവിലെ പത്ത് മുതൽ മണ്ണംപേട്ട ഷാപ്പുംപടി പരിസരത്താണ് ആട് ചന്ത നടത്തുന്നത്. 15 മുതൽ 30 കിലോ വരെയുള്ള നല്ലയിനം മലബാറി, സങ്കരയിനം ആടുകൾ ചന്തയിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ടാകും. രാവിലെ പത്തിന് നബാർഡ് ഡി.ജി.എം: ദീപ എസ്. പിള്ള നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനാകും.