ചാവക്കാട്: നഗരസഭാ മുതുവട്ടൂരിൽ നിർമ്മാണം പൂർത്തീകരിച്ച ഷീ സ്റ്റേ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വൈദ്യുതീകരണത്തിന് തയ്യാറാക്കിയ 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൗൺസിൽ യോഗം അംഗീകരിച്ചു. 2019- 20 ജനകീയാസൂത്രണ വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. കഫേ കോർണർ, ഫുഡ് കിയോസ്‌ക് എന്നിവ നടത്തുന്നതിനായി ചാവക്കാട് ബീച്ചിലെ ഫിഷ് ലാൻഡിംഗ് സെന്ററിലെ രണ്ടു മുറികൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് അനുവദിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. മഞ്ജുഷ സുരേഷ്, കെ.എച്ച്.സലാം, കെ.എസ്. ബാബുരാജ്, എ.സി. ആനന്ദൻ, എ.എ. മഹേന്ദ്രൻ, എം.ബി. രാജലക്ഷ്മി, പി.എം. നാസർ, സൈസൺ മറോക്കി, ഷാഹിദ മുഹമ്മദ്, ഹിമ മനോജ്, പി.പി. നാരായണൻ, പി.ഐ. വിശ്വംഭരൻ, എ.എച്ച്. അക്ബർ എന്നിവർ പ്രസംഗിച്ചു.