മൂന്നുമുറി: മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങൽ മൂന്നുമുറി പ്രദേശങ്ങളിലെ ക്വാറികളുടെ പ്രവർത്തനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദ്ദേശം സമർപ്പിക്കുന്നതിനുമായി സർക്കാർ നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധ സമിതി ഇന്ന് രാവിലെ സ്ഥലം സന്ദർശിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നതെന്നും അറിയിപ്പിൽ പറഞ്ഞു.