വാടാനപ്പിള്ളി: ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സിനിമാതാരം സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ സഫിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. ദിനേഷ്ബാബു മുഖ്യാതിഥിയായിരുന്നു. സി.എം. മുഹമ്മദ് ബഷീർ, പി.കെ. ഹൈദരാലി, സി.എം. നൗഷാദ്, പി.ഐ. ഷൗക്കത്തലി, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. കലാപരിപാടികൾ ഇന്നും തുടരും.