തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച ഫേസ് ബുക്ക് പോസ്റ്റിനെതിരെ ഡി.ജി.പി.ക്ക് പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയും കണ്ടുമുട്ടിയ ചിത്രത്തിലാണ് തട്ടിപ്പ്. പിണറായി വിജയന് പകരം രമേശ് ചെന്നിത്തലയുടെ ചിത്രം ചേർത്തുവെച്ചാണ് പ്രചരിപ്പിക്കുന്നത്.
അനിൽ അക്കര എം.എൽ.എയുടെ പോസ്റ്റിന് താഴെ കമന്റ് ബോക്‌സിൽ വ്യാജചിത്രം പോസ്റ്റ് ചെയ്തതിനെതിരെയാണ് കോൺഗ്രസ് രംഗത്തുവന്നത്. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രസാദാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.