തൃശൂർ : മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാത വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ടി.എൻ പ്രതാപൻ എം.പി കത്തയച്ചു. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ദേശീയ പാത അതോറിറ്റിയും തമ്മിൽ സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നിലനിൽക്കുന്നുണ്ട്. ഇതു പ്രകാരം കരാർ കമ്പനിയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനുണ്ടെന്നതിനാൽ വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ ജി. സുധാകരൻ, വി.എസ് സുനിൽ കുമാർ, സ്ഥലം എം.എൽ.എ, കളക്ടർ തുടങ്ങിയവർ നിർദ്ദേശം നൽകിയിട്ടും കരാർ കമ്പനി നൽകുന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഒരു തുരങ്കമെങ്കിലും തുറക്കാനുള്ള സംവിധാനമൊരുക്കണം. ആവശ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.