മാള: അന്നമനട പഞ്ചായത്തിലെ ആലത്തൂർ വർക്ക് ഷോപ്പ് റോഡ് കോൺക്രീറ്റിംഗ് നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റിംഗ് നടത്തിയിട്ടുള്ളത്. പദ്ധതിയനുസരിച്ച് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. അഡ്വ. വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി പൗലോസ് എന്നിവർ സംസാരിച്ചു.