ഒല്ലൂർ: ഓണാഘോഷം സർക്കാർ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തറയിൽ സ്‌നേഹപൂർവ്വം അമ്മയ്ക്കൊരു പുടവ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് അനിൽ പൊറ്റെക്കാട്ട് കാരുണ്യനിധി വിതരണവും എം.പി. വിൻസെന്റ് ഓണക്കിറ്റ് വിതരണവും ജോസഫ് ചാലിശ്ശേരി മെഡിക്കൽ ക്യാമ്പ് ഉodഘാടനവും, അബ്ദുൾ റഹിമാൻ കുട്ടി പെൻഷൻ വിതരണവും നടത്തി.
നടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, കൗൺസിലർമാരായ രാജൻ പല്ലൻ, ഷീബ ബാബു, ടി.ആർ. സന്തോഷ്, മുൻ മേയർ ഐ.പി. പോൾ വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുജിത നന്ദി രേഖപ്പെടുത്തി.