കല്ലൂർ: ചെമ്മരപള്ളിൽ പാപ്പച്ചൻ, നമ്പിടിയാടൻ അന്തോണി എന്നിവരുടെ പലചരക്ക് കടകളി.. മോഷണശ്രമം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ട് കടകളുടെയും ഷട്ടർ തുറക്കാനായി താഴ് തകർത്തെങ്കിലും കടയുടെ ഉള്ളിൽ കടന്നിട്ടില്ല. സംഭവം അറിഞ്ഞ്‌ പൊലീസ് സ്ഥലത്തെത്തി. മേഖലയിൽ രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.