തൃശൂർ: പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് ഓണക്കാല ഊർജ്ജിത പാൽ പരിശോധന ഇൻഫർമേഷൻ സെന്റർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. വിപണിയിൽ ലഭ്യമാകുന്ന കർഷക സാമ്പിൾ, സംഘം സാമ്പിൾ, പൊതുജനങ്ങൾ കൊണ്ടുവരുന്ന സാമ്പിൾ, പാക്കറ്റ് സാമ്പിൾ എന്നിവ പരിശോധിക്കും. കൗൺസിലർ കെ. മഹേഷ് അദ്ധ്യക്ഷനായി. ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ കെ.എൽ. സൈമൺ, എൻ. വീണ, താണവീഥി, എൻ.കെ. സുബ്രഹ്മണ്യൻ, വലക്കാവ് ക്ഷീരസംഘം പ്രസിഡന്റ് ടി.കെ. ശശികുമാർ, ഡേവീസ് കണ്ണനായ്ക്കൽ, എം. ജയകുമാർ, ടി.എൻ. സതീഷ്‌കുമാർ, കെ.പി. സത്യൻ എന്നിവർ സംസാരിച്ചു.