krishi-nasichu
പെരിഞ്ഞനത്ത് ബാബുരാജന്റ പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴക്കൃഷിയും കൊളളിക്കൃഷിയും നശിച്ച നിലയിൽ

കയ്പ്പമംഗലം: ശക്തമായ മഴയിലും കാറ്റിലും പെരിഞ്ഞനത്ത് വ്യാപക കൃഷിനാശം. പെരിഞ്ഞനം കൊറ്റംകുളം കിഴക്ക് എട്ടാം വാർഡ് പുന്നക്കത്തറ ബാബുരാജൻ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ 50 സെന്റ് സ്ഥലത്തെ വാഴക്കൃഷിയും കൊള്ളിക്കൃഷിയും നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന 150 ഓളം നേന്ത്രവാഴകളും, വിളവെടുപ്പിന് തയ്യാറായിരുന്ന കപ്പയുമാണ് കാറ്റത്തും സ്ഥലത്ത് വെള്ളം കയറിയും നശിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ വർഷവും കൃഷി നാശമുണ്ടായിരുന്നു. ഒരു കാലത്തും വെള്ളം കയറാത്ത സ്ഥലത്താണ് കനത്ത മഴ മൂലം പറമ്പിൽ വെള്ളം നിന്ന് കൃഷികൾ നശിച്ചത്. ധനസഹായത്തിനായി കൃഷി ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ബാബുരാജൻ പറഞ്ഞു.