തൃശൂർ: കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുത്തതിലൂടെ മോദി സർക്കാരിന്റെ നയമാണ് പിണറായി സർക്കാർ പിൻതുടരുന്നതെന്ന് ഡി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.
എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, എ.വി. സജീവ്, എൻ.എസ്. സരസൻ, സതീഷ് വിമലൻ, ഡെന്നീസ് ഡികോസ്റ്റ, ജിതേഷ് ബാലറാം, സുവർണൻ, എം.എസ്. സുഗണൻ, സോമസുന്ദരൻ, സ്റ്റാർലി, വിനിഷ് തയ്യിൽ, ശങ്കരനാരായണൻ, സജീവ് കെ.എൻ, വിനോദ് കുറുവത്ത്, എ. മുരളി, പി. ഗിരീഷ്, കെ.കെ. വിജയൻ, രജനി ഉണ്ണിക്കൃഷ്ണൻ, പത്മജ ആമ്പല്ലൂർ, ഷാജി ആലിക്കൽ എന്നിവർ സംസാരിച്ചു.