തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയരുടെ യാത്രാനുകൂല്യം ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സൗജന്യ പാസിനുള്ള തുക സംസ്ഥാന സർക്കാർ നൽകാമെന്ന ഉറപ്പിൻമേലാണ് ടോൾ കമ്പനി യാത്രാനുകൂല്യം അനുവദിച്ചത്.

പിന്നീട് എൽ.ഡി.എഫ് സർക്കാരും സൗജന്യം തുടർന്നെങ്കിലും ആനുകൂല്യത്തിന് പണം നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് പ്രദേശവാസികൾ പെരുവഴിയിലായത്. ടോൾ നടപ്പാക്കുമ്പോൾ തദ്ദേശീയർക്ക് നൽകിയ ആനുകൂല്യം സംസ്ഥാന സർക്കാർ നടപ്പാക്കാൻ തയ്യാറാകണമെന്നും പരസ്പരം പഴിചാരി രക്ഷപ്പെടുന്ന തന്ത്രം അവസാനിപ്പിക്കണമെന്നും നാഗേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.