കല്ലൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പാലയ്ക്കപറമ്പ് കിഴക്കൂടൻ വിജയന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. തൃക്കൂർ റോഡിൽ കനാൽ പാലത്തിനു സമീപം കരിങ്കൽക്കുനയിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ് കിടന്നിരുന്ന അഭിനവിനെ അതുവഴി എത്തിയ ബൈക്ക് യാത്രക്കാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴക്കും മരിച്ചിരുന്നു. സംസ്‌കാരം നടത്തി.