തൃശൂർ : തൃപ്രയാർ- ചേർപ്പ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഗീത ഗോപി എം.എൽ.എ സമരം നടത്തിയ സ്ഥലത്ത് ചാണക വെള്ളം തളിച്ച കേസിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. എസ്.സി, എസ്.ടി ആക്ട് പ്രകാരം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾക്കെതിരെ എടുത്ത കേസിൽ ഹൈക്കോടതിയിൽ വാദം തുടരും. കേസിൽ കൂടുതൽ നിയമ വശങ്ങൾ പരിഗണിക്കാൻ അഡ്വ. കാളീശ്വരം രാജിനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. പരാതിക്കാരിയുടെ കൂടി ഭാഗം കേട്ടശേഷം ഓണാവധി കഴിഞ്ഞ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. പ്രതികൾക്ക് വേണ്ടി സീനിയർ അഡ്വ. വിജയ ഭാനു, അഡ്വ. സി.ആർ. രഖേഷ് ശർമ്മ എന്നിവർ ഹാജരായി.