തൃശൂർ: ജില്ലയിൽ വീണ്ടും ബസുകളുടെ മിന്നൽ പണിമുടക്ക്. തൃശൂർ- കാഞ്ഞാണി- ചാവക്കാട് റൂട്ടിലും, തൃശൂർ- പറപ്പൂർ റൂട്ടിലുമാണ് ബസുകൾ പണിമുടക്ക് നടത്തിയത്. ജീവനക്കാർക്ക് മർദ്ദനമേറ്റുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. വൈകുന്നേരവും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരാണ് പണിമുടക്കിൽ വലഞ്ഞത്.
പലരും കെ.എസ്.ആർ.ടി.സിയും ദീർഘദൂര ബസുകളെയും ആശ്രയിച്ചും, മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വാഹന സഹായത്താലാണ് മടങ്ങാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പണിമുടക്ക് നടത്തിയതിൽ കളക്ടർ വിളിച്ച് ഉടമകൾക്ക് നിർദ്ദേശം നൽകിയതായിരുന്നു മിന്നൽ പണിമുടക്ക് നടത്തരുതെന്ന്. അതിന് രണ്ട് നാൾ പിന്നിടുമ്പോഴാണ് പണിമുടക്ക് നടത്തുന്നത്.