ചാവക്കാട്: കളരിപ്പയറ്റിനെ കടൽകടത്തി കേരളത്തിന്റെ യശസുയർത്തിയ ചാവക്കാട് വല്ലഭട്ടാ കളരി സംഘത്തിലെ ഉണ്ണി ഗുരുക്കൾക്ക് ആദരം. ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി 90 വയസ് കഴിഞ്ഞ കളരി ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിലാണ് ഉണ്ണി ഗുരുക്കളെ ആദരിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരളാ മുൻ ഗവർണർ പി. സദാശിവം ഉണ്ണി ഗുരുക്കളെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ഡോ.ബി. സന്ധ്യ, സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ ഡോ. സഞ്ജയൻ കുമാർ, സായി എൻ.എൻ.സി.പി.ഇ പ്രിൻസിപൽ ഡോ.ജി.കിഷോർ, ഐ.കെ.എഫ് ജനറൽ സെക്രട്ടറി പൂന്തുറ സോമൻ എന്നിവർ പ്രസംഗിച്ചു.