shinsil
ഷിൻസിൽ.

കയ്പ്പമംഗലം: ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി പള്ളിപറമ്പിൽ അസീസിന്റെ മകൻ ഷിൻസിൽ (24) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ പത്തോടെ യെലഹങ്കമാര സാന്ദ്രയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് മുകളിൽ നിന്നും വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എസ്.ബി.ഐ ബാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയതായിരുന്നു ഷിൻസിൽ. ഉമ്മ: ഷാജിത. സഹോദരി: നസ്‌റിൻ. കബറടക്കം നടത്തി.