kodiyettam
തൃപ്രയാർ ജലോത്സവത്തിന് അവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റുന്നു

തൃപ്രയാർ: തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. അവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റകർമ്മം നിർവഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, സംഘാടകസമിതി ചെയർമാൻ കെ.വി പീതാംബരൻ, ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബാബു വിജയകുമാർ, കെ. ദിനേശ് രാജ, ഭരതൻ വളവത്ത്, സിജോ പുലിക്കോട്ടിൽ, ബെന്നി തട്ടിൽ, എം.വി പവനൻ എന്നിവർ സംസാരിച്ചു..