bjp
ബി..ജെ..പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

തൃപ്രയാർ: യാത്രക്കാരുടെ നടുവൊടിക്കുന്ന ദേശീയ പാതയിലെ മരണക്കുഴികൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹൈവേയിലെ മരണക്കുഴിയിൽ പൊതുമരാമത്ത് മന്ത്രി സുധാകരന്റെയും ടി.എൻ പ്രതാപൻ എം.പിയുടെയും ചിത്രങ്ങളിൽ ചെളിവെള്ളം കൊണ്ട് അഭിഷേകം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൽ ഊണുങ്ങൽ, സാമി പട്ടരു പുരയ്ക്കൽ ,സി.ജെ ജിനു, സത്യരാജ് , ഭരതൻ വളവത്ത്, സെന്തിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.