തൃശൂർ: പിണറായി മുഖ്യമന്ത്രിയായ ശേഷം കേരളീയർക്ക് നല്ലൊരു ഓണം ആഘോഷിക്കാനായിട്ടുണ്ടോയെന്ന് കെ. മുരളീധരൻ എം.പി. ചോദിച്ചു. എല്ലാ കൊല്ലവും പ്രളയമാണ്. പ്രകൃതി പോലും സർക്കാരിന് എതിരാണ്. ഇങ്ങനെയുള്ളവർ നാടു ഭരിച്ചാൽ നാടു മുടിയുമെന്ന പഴഞ്ചൊല്ല് അന്വർത്ഥമായിരിക്കുകയാണെന്നും മുരളി പറഞ്ഞു. തൃശൂർ ജില്ല യു.ഡി.എഫ് രാപ്പകൽ സമരം കോർപറേഷൻ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ, നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, ഒ. അബ്ദുറഹ്മാൻകുട്ടി, പത്മജ വേണുഗോപാൽ, സി.വി. കുര്യാക്കോസ്, ബേബി നെല്ലിക്കുഴി, ബേബി മാത്യു കാവുങ്കൽ, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.