തൃശൂർ: കുടുംബശ്രീയെ സാമ്പത്തിക ചൂഷണത്തിനായി ഉപയോഗിക്കരുതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തൃശൂർ കോവിലകത്തുംപാടം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ 'മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എസ്. ഷാനവാസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. തൃശൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ടി.കെ. സതീഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്. വിനയൻ, പി.എ.സി.എസ് ജില്ലാ സെക്രട്ടറി കെ. മുരളീധരൻ, കോർപറേഷൻ സെക്രട്ടറി എ.എസ് അനൂജ, എം.കെ. കണ്ണൻ എന്നിവർ സംസാരിച്ചു.