bharathy
ഭാരതി

ആളൂർ: ഐവീട്ടിൽ പുരുഷോത്തമന്റെ ഭാര്യ ഭാരതി (67) നിര്യാതയായി. ആളൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, ആളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, സി.പി.എം മാള ഏരിയ കമ്മിറ്റി അംഗം തുടങ്ങി ഒട്ടനവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: പ്രദീപ്കുമാർ, പ്രമീള. മരുമക്കൾ: ബിനു, രാജു (ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട). സംസ്‌കാരം നടത്തി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.