kda-kunjalipara-pratiseth
കുഞ്ഞാലിപ്പാറ സമരസമിതിപ്രവർത്തകർ നടത്തിയ പ്രതിഷേധം

കൊടകര: മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ക്രഷർ യൂണിറ്റ് അടച്ചുപൂട്ടി പൂർവസ്ഥിതിയിലാക്കണമെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം പ്രകൃതിക്കും നാട്ടുകാർക്കും കാർഷിക മേഖലക്കും ദുരിതങ്ങളുണ്ടാക്കിയെന്ന് സമരസമിതി ആരോപിച്ചു.

പ്രക്ഷോപത്തിന് കുട്ടികളും പങ്കെടുത്തു. ക്രഷറിൽനിന്ന് വരുന്ന വാഹനം പൂക്കളമിട്ട് തടഞ്ഞു. കുട്ടികളെ ബലമായി നീക്കാനുള്ള ക്രഷർ മാനേജരുടെ നടപടിയിൽ സമരസമിതി ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് പ്രകടനം നടത്തി. സമരസമിതി ചെയർമാൻ സി.കെ. രഗുനാഥ് നേതൃത്വം നൽകി. പരിസ്ഥിതി പ്രവർത്തകൻ മോഹൻദാസ് സമരപന്തൽ സന്ദർശിച്ചു. കുഞ്ഞാലിപ്പാറയിലെയും പരിസരത്തേയും വെള്ളം പരിശോധിക്കാൻ മറ്റത്തൂർ കൃഷിഭവൻ ഓഫീസർ സ്ഥലത്ത് പരിശോധന നടത്തി.