ചാലക്കുടി: റോട്ടറിക്ലബും ജനമൈത്രി പൊലീസും ചേർന്ന് ഷൂട്ടൗട്ട് 2019 സംഘടിപ്പിച്ചു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് രമേശ്കുമാർ കുഴികാട്ടിൽ അദ്ധ്യക്ഷനായിരുന്നു. സെന്റ് ജെയിംസ് ഡയറക്ടർ ഫാ. വർഗ്ഗീസ് പാത്താടൻ, ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, ഇമാം ഹുസൈൻ ബാഗ്‌വി, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ, വൈസ് ചെയർമാൻ വിത്സൺ പാനാട്ടുപറമ്പിൽ, സർക്കിൾ ഇൻസ്‌പെക്ടർ ജെ. മാത്യു, ക്ലബ് സെക്രട്ടറി രാജു പറയാറ്റിൽ, സാബു ചാക്കാലക്കൽ പ്രോഗ്രാം ചെയർമാൻ പി.ഡി. ദിനേശ് എന്നിവർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ആശുപത്രി, ചാലക്കുടി കെ.എസ്.ഇ.ബി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗം മത്സരത്തിൽ ചാലക്കുടി പിങ്ക് പൊലീസും, താലൂക്ക് ഓഫീസുമാണ് വിജയികൾ.