കാട്ടൂർ: എസ്.എൻ.ഡി.പി യോഗം കാട്ടൂർ ശാഖയുടെയും കാട്ടൂർ മേഖലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരുജയന്തി 13 ന് കാട്ടൂർ അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ആഘോഷിക്കും. ജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനം, ഓണക്കളി , പൂക്കളമത്സരം, ചിത്രരചനാ മത്സരം, കലാ കായികമത്സരം എന്നിവ നടക്കും. രാവിലെ 9.30 ന് ശാഖ പ്രസിഡന്റ് രാജൻ മുളങ്ങാടൻ പതാക ഉയർത്തും.

ശ്രീനാരായണ ആദർശ പ്രചരണ വാഹന ഘോഷയാത്ര ശാഖ സെക്രട്ടറി രാജീവ് വേങ്ങാശേരി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര കാട്ടൂർ മേഖലയുടെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് 12 ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. വൈകീട്ട് 4.30 ന് നടക്കുന്ന പൊതുസമ്മേളനം കെ.യു അരുണൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാട്ടൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ശിവകുമാർ മുഖ്യാതിഥിയാകും.
എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം മുഖ്യപ്രഭാഷണം നടത്തും. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ്, കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, എസ്.എൻ.ഡി.പി യൂണിയൻ കാട്ടൂർ മേഖല ചെയർമാൻ സുനിൽ കുമാർ തളിയപറമ്പിൽ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.

തുടർന്ന് ഓണക്കളി നടക്കും. ആഘോഷപരിപാടികൾക്ക് ശാഖ പ്രസിഡന്റ് രാജൻ മുളങ്ങാടൻ, സെക്രട്ടറി രാജീവ് വേങ്ങാശേരി, വൈസ് പ്രസിഡന്റ് രാജൻ കണ്ണാറ, ജോ. സെക്രട്ടറി അഡ്വ. സാഗർ പൊയ്യാറ, ട്രഷറർ രാമകൃഷ്ണൻ ഏറാട്ട്, രക്ഷാധികാരി ശിവരാമൻ പാലയ്ക്കൽ എന്നിവർ നേതൃത്വം നൽകും.