തൃശൂർ: വിവിധ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള മലയാളപുരസ്‌കാരം ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, പ്രൊഫ. എം.കെ. സാനു, സി.ജെ യേശുദാസൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ജെ.ജെ. കുറ്റിക്കാട്ട്, പാങ്ങിൽ ഭാസ്‌കരൻ, കാളിദാസ് പുതുമന, ഡോ.ടി.എ സുന്ദർമേനോൻ, കലാമണ്ഡലം ക്ഷേമാവതി, വിധുബാല തുടങ്ങിയവർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമഗ്ര സംഭാവനയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും ശിൽപവും പൊന്നാടയും സമ്മാനിക്കും. എം. മുകുന്ദൻ (നോവൽ), പി.എൻ ഗോപീകൃഷ്ണൻ (കവിത), സോമൻ ചെമ്പ്രോത്ത് (കഥ), ഫാസിൽ, ജോബിൻ എസ്. കൊട്ടാരം, ആർ.കെ. ചന്ദ്രബാബു, രവിത ഹരിദാസ്, സുകുമാർ അരിക്കുഴ, ഗിരിധർ കൃഷ്ണ, ഷബ്‌ന മുഹമ്മദ്, സുബി സുരേഷ്, ഫർസാന, അതുൽകൃഷ്ണൻ, ഹരിതഹരീഷ്, ഹൈദ്രലി, ഡോ.ഗംഗാധരൻ, അൻഷാദ് ഗുരുവായൂർ, ഐഷ പീച്ചസ്, അർച്ചന സുരേന്ദ്രൻ എന്നിവർക്കും പുരസ്‌കാരം നൽകും.
മറ്റ് പുരസ്‌കാരങ്ങൾ: 'ഉയരെ' (മികച്ച സിനിമ), സലിം അഹമ്മദ് (സംവിധായകൻ), സിദ്ദിഖ് (നടൻ), അനുശ്രീ (നടി), ഷൈൻ ടോം ചാക്കോ, സൈറ റിയ, വിനയ് ഫോർട്ട്, ഗ്രേസ് ആന്റണി, നെൽസൺ ഐപ്പ്, സുജിത് വാസുദേവ്, ഉമ്മർ മുഹമ്മദ്, രാജാമണി, രാഹുൽ മാധവ്, കോട്ടയം നസീർ, കൃതിക പ്രദീപ്, മാസ്റ്റർ മാത്യു, അനശ്വര, ബി.കെ ഹരിനാരായണൻ, നെജീം അർഷാദ്, സംഗീത ശ്രീകാന്ത്, വിഷ്ണു വിജയൻ. ഒക്ടോബർ അവസാനം സാഹിത്യ അക്കാഡമി ഹാളിലാണ് പുരസ്‌കാരസമർപ്പണം. 2016 ലാണ് മലയാളപുരസ്‌കാര സമിതി രൂപം കൊണ്ടതെന്ന് ഭാരവാഹികളായ സി.വി ഹരീന്ദ്രൻ, ഇസ്മായിൽ കൊട്ടാരപ്പാട്ട് എന്നിവർ അറിയിച്ചു.