തൃശൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിലേക്കുള്ള മോഹിനിയാട്ടം നൃത്ത പരിശീലനത്തിന് തൃശൂരിൽ തുടക്കം. കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസിൽ നൂറുകണക്കിന് നർത്തകിമാർ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഭദ്രദീപം കൊളുത്തി. ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നർത്തകിമാർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്.
മോഹിനിയാട്ടം നർത്തകിയും ഗിന്നസ് വിന്നറുമായ കലാമണ്ഡലം ഡോ. ധനുഷാ സന്യാലാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ചന്ദ്രൻകിളിയംപറമ്പിൽ , ടി.ആർ രാജേഷ് , തലപ്പിള്ളി വനിതാ സംഘം ഭാരവാഹികളായ സുലേഖ, ലൗലി സുധീർ, അനിതാ പ്രസേനൻ, സജിനി, ശ്രീജ മൗസ്മി , ഭാഗ്യവതി തുടങ്ങിയവർ നേതൃത്വം നൽകി.