ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്‌റ്റേഷന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ 23ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുക. പ്രസാദ് പദ്ധതിയുടെ ഭാഗമായി കിഴക്കെ നടയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കും.