തൃപ്രയാർ: കവി കുഞ്ഞുണ്ണി മാഷുടെ സഹോദരി വലപ്പാട് അതിയാരത്ത് രാധ (86) നിര്യാതയായി. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. മറ്റ് സഹോദരങ്ങൾ: പരേതരായ മാധവിയമ്മ, രാമൻ നായർ (എൻജിനീയർ), ഭാർഗ്ഗവിക്കുട്ടി (റിട്ട. അധ്യാപിക, ശ്രീവിലാസ് യു.പി. സ്‌കൂൾ, തൃപ്രയാർ).