ചേലക്കര: നിയമത്തെയും പാർട്ടി ഭരണഘടനയെയും വെല്ലുവിളിച്ച് ജോസ് കെ. മാണി സ്വയം അപഹാസ്യനായി മാറിയെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം തോമസ് ഉണ്ണിയാടൻ. പാർട്ടിയുടെ തലമുതിർന്ന നേതാക്കളെ അപമാനിക്കാൻ ശ്രമിച്ച ജോസ് കെ. മാണിയടെയും കൂട്ടരുടെയും നടപടിയിൽ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചേലക്കര നിയോജക മണ്ഡലം കൺവെൻഷനും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസിന്റെ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, കെ.യു. ജോർജ്ജ്, എൽദോ ഐസക്.ബിജി ജോൺ എന്നിവർ പ്രസംഗിച്ചു.