ചേലക്കര: ചേലക്കര നിയോജക മണ്ഡലത്തിലെ 2019ലെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ച ആറ്റൂർ, ചേലക്കോട്, ചേലക്കര, ചെറുതുരുത്തി, ദേശമംഗലം, എളനാട്, കണിയാർകോട്, കിള്ളിമംഗലം, കൊണ്ടാഴി, കുറുമല, മായന്നൂർ, മുള്ളൂർക്കര, നെടുമ്പുര, പൈങ്കുളം, പല്ലൂർ, പാമ്പാടി, പങ്ങാരപിള്ളി, പാഞ്ഞാൾ, പഴയന്നൂർ, പുലാക്കോട്, തിച്ചൂർ, തിരുവില്വാമല, തോന്നൂർക്കര, വടക്കേത്തറ, വരവൂർ, വെങ്ങാനെല്ലുർ, വെന്നൂർ എന്നീ 27 പ്രളയബാധിത വില്ലേജുകളിലെ റേഷൻ കാർഡുടമകൾക്ക് സെപ്തംബർ മാസത്തെ റേഷൻ സൗജന്യമായി ലഭിക്കും.