glob-anachathanam
പെരിഞ്ഞനം കെയർ ആൻഡ് ഷെയർ പെരിഞ്ഞനം ഗവ.യു.പി. സ്‌കൂൾ അങ്കണത്തിൽ സമർപ്പിക്കുന്ന ഗ്ലോബിന്റെ അനാച്ഛാദനം ടി.എൻ പ്രതാപൻ എം.പി നിർവഹിക്കുന്നു.

കയ്പ്പമംഗലം: പ്രവാസികളുടെ കൂട്ടായ്മയായ പെരിഞ്ഞനം കെയർ ആൻഡ് ഷെയറിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബ് അനാച്ഛാദനവും രണ്ടാമത് വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും നടത്തി. പെരിഞ്ഞനം ഗവ.യു.പി. സ്‌കൂളിൽ ടി.എൻ പ്രതാപൻ എം.പി ഗ്ലോബ് അനാഛാദനം നിർവഹിച്ചു. ഏഴര ലക്ഷം രൂപ ചെലവിട്ട് ലോകരാജ്യങ്ങളെ കുറിച്ച് നേരിട്ട് മനസിലാക്കാവുന്ന രീതിയിൽ ചിത്രകാരൻ ഡാവിൻചി ഉണ്ണിക്കൃഷ്ണൻ രൂപകല്പന ചെയ്തതാണ് ഗ്ലോബ്. പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പ്രബുദ്ധൻ മഞ്ഞോളിൽ അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സചിത്ത് വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം നിർവഹിച്ചു. ശിൽപി ഡാവിൻചി ഉണ്ണികൃഷ്ണനെ സ്‌കൂൾ പ്രധാനഅദ്ധ്യാപിക ഷീല അനുമോദിച്ചു. സി.സി. ബാബുരാജ്, ഇ.ആർ. കാർത്തികേയൻ മാസ്റ്റർ, കെ.കെ. ബാബുരാജ്, ഹരിലാൽ കോലാന്ത്ര, കെ.എം. ഇല്യാസ്, അനിൽ നായർ തട്ടാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

പെരിഞ്ഞനം കെയർ ആൻഡ് ഷെയർ പെരിഞ്ഞനം ഗവ.യു.പി. സ്‌കൂൾ അങ്കണത്തിൽ സമർപ്പിക്കുന്ന ഗ്ലോബിന്റെ അനാച്ഛാദനം ടി.എൻ പ്രതാപൻ എം.പി നിർവഹിക്കുന്നു.